പാലക്കാട്: വീട്ടിലെ ശുചിമുറിയിൽ കുളിക്കുന്നതിനിടയിൽ 15 കാരൻ ഷോക്കേറ്റു മരിച്ചു. മേലെ പട്ടാമ്പി കോളേജ് സ്ട്രീറ്റിൽ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കും പറമ്പിൽ മുഹമ്മദ് റിയാസുദ്ദീൻ്റെയും ഷാഹിദയും മകനായ ജാസിം റിയാസ് ആണ് മരിച്ചത്. കൊണ്ടുർക്കര മൗണ്ട് ഹിറ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ജാസിം. കുളിക്കുന്നതിനിടയിൽ ഷോക്കേറ്റ ജാസിമിനെ ഉടൻ പട്ടാമ്പി ആശുപത്രിയിലും പിന്നീട് ഒറ്റപാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. പോസ്റ്റമോർട്ടത്തിന് ശേഷം സംസ്കാരം നടക്കും.
WE ONE KERALA -NM
Post a Comment