സിപിഐഎം സംസ്ഥാന സമ്മേളനം: പ്രതിനിധികൾക്കായി മൊബൈൽ ആപ്‌


കൊല്ലം സി പി ഐ എം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കായി വിവരങ്ങളെല്ലാം അറിയാൻ മൊബൈലിൽ പ്രത്യേക ആപ്‌ തയ്യാർ. നേതാക്കളുടെയും പ്രതിനിധികളുടെയും താമസസ്ഥലം, മുറി, പ്രതിനിധികളുടെ ജില്ല തുടങ്ങിയ വിവരങ്ങൾ സ്വാഗതസംഘത്തിന്‌ അറിയാനും ഈ ആപ് ഉപകരിക്കും. ഓരോ ദിവസത്തെയും പരിപാടികൾ, വേദികൾ, പ്രദർശനങ്ങൾ, പ്രതിനിധി സമ്മേളന– പൊതുസമ്മേളന നഗറുകളുടെ വിവരങ്ങൾ തുടങ്ങിയവയുടെ എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. മെഡിക്കൽ സേവനത്തിനും യാത്രാസൗകര്യത്തിനും ആവശ്യമായ മൊബൈൽ നമ്പർ, സ്വാഗതസംഘം– സബ്‌ കമ്മിറ്റി ഭാരവാഹികളുടെ നമ്പർ എന്നിവയും ആപ്പിൽ അടങ്ങിയിട്ടുണ്ട്. സമ്മേളനചരിത്രത്തിൽ ആദ്യമാണ്‌ ഇതെന്ന്‌ അക്കൊമഡേഷൻ കമ്മിറ്റി ചെയർമാൻ കെ വരദരാജനും കൺവീനർ എക്‌സ്‌ ഏണസ്റ്റും പറഞ്ഞു.

Post a Comment

Previous Post Next Post

AD01

 


AD02