ഫോണില്‍ മുൻ കാമുകിയുടെ ഫോട്ടോയും സന്ദേശങ്ങളും കണ്ടു; എറണാകുളത്ത് ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണയൊഴിച്ച്‌ ഭാര്യ

 



എറണാകുളം: ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച്‌ ഭാര്യ. പെരുമ്പാവൂർ കണ്ടന്തറ സ്വദേശിക്കാണ് പരുക്കേറ്റത്. യുവാവുമായി മുമ്പ് പ്രണയബന്ധത്തിലായിരുന്ന സ്ത്രീയുടെ ചിത്രങ്ങളും സന്ദേശങ്ങളും ഇദ്ദേഹത്തിന്റെ ഫോണില്‍ ഭാര്യ കണ്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിനെചൊല്ലി ഇരുവരും തമ്മില്‍ തർക്കം ഉടലെടുക്കുകയും ഇതിനിടയില്‍ യുവതി തിളച്ച എണ്ണ ഭർത്താവിന്റെ സ്വകാര്യഭാഗത്തുള്‍പ്പെടെ ഒഴിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭർത്താവിന്റെ പരാതിയില്‍ ആക്രമണത്തിന് ഭാര്യയ്ക്കെതിരെ കേസെടുത്തു. പെരുമ്പാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും യുവതിയെ കസ്റ്റഡിയിലെടുത്തിട്ടില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജനനേന്ദ്രിയത്തില്‍ പൊള്ളലേറ്റ ഭർത്താവ് ചികിത്സയില്‍ കഴിയുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായ പൊള്ളലേറ്റതെന്നാണ് വിവരം. നിലവില്‍ കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവാവ്.

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01

 


AD02