‘ഹിന്ദു ആഘോഷങ്ങളിൽ അസഹിഷ്‌ണുത കാണിക്കുന്ന മുസ്ലിങ്ങൾക്ക്‌ ആശുപത്രിയിൽ പ്രത്യേക ചികിത്സാ വിഭാഗം വേണം’; വിവാദ പരാമർശവുമായി യുപി ബിജെപി എംഎൽഎ


ഹിന്ദു ആഘോഷങ്ങളിൽ അസഹിഷ്‌ണുത പ്രകടിപ്പിക്കുന്ന മുസ്ലിങ്ങൾക്ക്‌ ആശുപത്രിയിൽ പ്രത്യേക ചികിത്സാ വിഭാഗം വേണമെന്ന് ഉത്തർ പ്രദേശിലെ ബിജെപി എംപി കേതകി സിങ്. ബല്ലിയയിൽ പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കാനിരിക്കെയായിരുന്നു ബിജെപി എംഎൽഎയുടെ വിവാദ പരാമർശം. ഹിന്ദുക്കളുടെ സുരക്ഷക്കായി മുസ്ലിങ്ങൾക്ക്‌ പ്രത്യേകം ചികിത്സാവിഭാഗം നിർമിക്കണമെന്ന്‌ മുഖ്യമന്ത്രി ആദിത്യനാഥിനോട്‌ ആവശ്യപ്പെടുമന്നും ബാൻസ്‌ദിഹ്‌ എംഎൽഎ കേതകി സിങ്‌ അറിയിച്ചു. യുപി സർക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹോളിയോടനുബന്ധിച്ച്‌ സംസ്ഥാനത്ത്‌ വർഗീയസംഘർഷമുണ്ടാക്കാനുള്ള പ്രകോപനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ്‌ കേതകി സിങ്‌ മതമനുസരിച്ച്‌ സർക്കാർസേവനം വിഭജിച്ചുനൽകാൻ പരസ്യമായി ആഹ്വാനം ചെയ്‌തിരിക്കുന്നത്. അതേസമയം ഹോളി ആഘോഷങ്ങളുടെ ഭാഗമായി മുസ്ലിം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയ യുപി സര്‍ക്കാരിൻ്റെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. യുപിയിലെ ഷാജഹാന്‍ പൂരിലാണ് 70 മുസ്ലിം പള്ളികള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിയത്. 10 കിലോമീറ്റര്‍ മേഖലയിലെ പള്ളികളാണ് ടാര്‍പോളിന്‍ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ മറച്ചത്. ഹോളി ആഘോഷദിവസം മുസ്ലീങ്ങള്‍ വീട്ടിലിരിക്കണമെന്ന യുപി പൊലീസിന്റെ പ്രസ്താവനയെ ശരി വെക്കുന്നതായിരുന്നു മുഖ്യമന്ത്രി യോഗിയുടെയും നിലപാട്.

Post a Comment

Previous Post Next Post

AD01

 


AD02