കൂടാളി അപ്പക്കടവ് റോഡ് പ്രവൃത്തി ഉദ്ഘാടനം


മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കൂടാളി അപ്പക്കടവ് റോഡിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം രജിസ്‌ട്രേഷന്‍, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. വികസന കാര്യത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് മന്ത്രി പറഞ്ഞു. മുള്ളന്‍മൊട്ട വായനശാലയില്‍ നടന്ന പരിപാടിയില്‍ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അനിഷ  അധ്യക്ഷത വഹിച്ചു. രണ്ടു കോടി രൂപയാണ് 2.17 കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ നിര്‍മാണത്തിനായി വകയിരുത്തിയത്. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ മുംതാസ്, മുണ്ടേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.പി റീഷ്മ, വി.കെ ലിഷ്മ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post

AD01

 


AD02