വിദ്യാര്‍ഥികള്‍ക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു


ചിറക്കല്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനാവശ്യമായ ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു. കാട്ടാമ്പള്ളി ജി.എം.യു.പി സ്‌കൂളില്‍ നടന്ന പരിപാടി ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അനില്‍കുമാര്‍ അധ്യക്ഷനായി. വിദ്യാര്‍ഥികളുടെ പഠനനിലവാരം കൂടുതല്‍ ഉയര്‍ത്തുകയും ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 20 വിദ്യാര്‍ഥികള്‍ക്കാണ് ഫര്‍ണിച്ചറുകള്‍ നല്‍കിയത്. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എന്‍ ശശീന്ദ്രന്‍, ടി.കെ മോളി, കെ വത്സല, പഞ്ചായത്തംഗങ്ങളായ കെ.വി അഫ്‌നാസ്, കെ സുരിജ, കെ.കെ നാരായണന്‍, പി.വി അനില, റീന അനില്‍, ജി.എം.യു.പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സജിത്ത് മാസ്റ്റര്‍, അസിസ്റ്റന്റ് സെക്രട്ടറി വി.എ ജോസ്, എസ്.സി പ്രമോട്ടര്‍ ഹര്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post

AD01

 


AD02