സബ് രജിസ്ട്രാർ ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള പൗരാവകാശരേഖ പ്രകാരമുള്ള മോണിറ്ററിംഗ് കമ്മിറ്റി പുനസംഘടിപ്പിച്ച ജനകീയ സമിതിയുടെ പ്രഥമയോഗം രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സർക്കാർ ഓഫീസുകൾ ജനസൗഹൃദമാകുന്നതിനായി രൂപീകരിച്ച ജനകീയ കമ്മിറ്റി എന്നും സഹകരണത്തോടെ മുന്നോട്ട് പോകണമെന്ന് മന്ത്രി പറഞ്ഞു ഈ കമ്മിറ്റിയിൽ പ്രദേശത്തെ തദ്ദേശ ഭരണ സ്ഥാപനമേധാവികൾ, വാർഡ് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ആധാരമെഴുത്തുകാരുടെ പ്രതിനിധി, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന വനിത, പട്ടികജാതി പട്ടികവർഗ്ഗ പ്രതിനിധി എന്നിവർ അംഗങ്ങളാണ്. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ചയാണ് കമ്മറ്റിയുടെ യോഗം നടക്കുക.കണ്ണൂർ സബ് രജിസ്ട്രേഷൻ ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർ അഡ്വ.പി.കെ.അൻവർ അധ്യക്ഷനായി. ജില്ലാ രജിസ്ട്രാർ എ.ബി.സത്യൻ സ്വാഗതവും സബ് രജിസ്ട്രാർ വി.വി.ഹരീശൻ നന്ദിയും പറഞ്ഞു.
WE ONE KERALA -NM
Post a Comment