താമരശ്ശേരി കൊലപാതകം : മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണസംഘം


താമരശ്ശേരി ഷഹബാസ് കൊലപാതക കേസില്‍ മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണസംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെയില്‍ അയച്ചു. ഇന്‍സ്റ്റാഗ്രാം, അക്കൗണ്ടുകള്‍ക്കായി ഉപയോഗിച്ച ഡിവൈസുകളുടെ വിവരം അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

AD01

 


AD02