പ്രത്യാശ നിർഭരമായ നേതൃത്വപരിശീലനം


പയ്യാവൂർ: അപ്പസ്തോലിക് ഒബ്ലെയേഴ്സ്  (എഒ) സിസ്‌റ്റർമാർ സുവർണ ജൂബിലിയുടെ ഭാഗമായി പൈസക്കരി ദേവമാതാ ഫൊറോന ഇടവകയിലെ വിവിധ സംഘടനാ നേതാക്കൾക്കും സൺഡേ സ്കൂൾ അധ്യാപകർക്കുമായി  നേതൃത്വ പരിശീലന ക്ലാസ്  'പ്രത്യാശ നിർഭരമായ നേതൃത്വ പരിശീലനം' നടത്തി. പൈസക്കരി ദേവമാതാ  ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു. മദർ സുപ്പീരിയർ സിസ്റ്റർ മോളിയാമ്മ എഒ, ഇടവക കോ ഓർഡിനേറ്റർ ബിനു മണ്ഡപത്തിൽ എന്നിവർ പ്രസംഗിച്ചു. അപ്പസ്തോലിക് ഒബ്ലെയേഴ്സ്  നാഷണൽ കൗൺസിൽ മെംബർ സിസ്റ്റർ സുജ എഒ ക്ലാസ് നയിച്ചു.  

റിപ്പോർട്ട്: തോമസ് അയ്യങ്കാനാൽ 

Post a Comment

Previous Post Next Post

AD01

 


AD02