മേക്കപ്പ് ചെയ്യുന്നത് ഇഷ്ടമല്ലാത്ത സ്ത്രീകള്‍ കുറവായിരിക്കും. ഇതിന് ഏറെ വിമര്‍ശനം നേരിടുന്നതും സ്ത്രീകള്‍ തന്നെയായിരിക്കും. ചുണ്ടിലെ ചായം കൂടി പോയല്ലേ.. മേക്കപ്പ് ഉപയോഗിക്കുന്നത് കൊണ്ടാ ഈ മുഖക്കുരു, ഈ പ്രോഡക്ട് ഉപയോഗിച്ച് നിറംമങ്ങി എന്നൊക്കെ നിരന്തരം കേള്‍ക്കുന്നതും പറയുന്നതുമെല്ലാം സ്ത്രീകള്‍ തന്നെയായിരിക്കും.
എന്നാല്‍ മേക്കപ്പ് ഇടുന്നവര്‍ പലപ്പോഴും കാണിക്കുന്ന ഒരു തെറ്റുണ്ട്, അത് പൂര്‍ണമായും ഒഴിവാക്കാതെ കിടന്നുറങ്ങാന്‍ നോക്കുക. മേക്കപ്പ് ഇട്ട് പുറത്തുപോകാന്‍ ഇഷ്ടപ്പെടുന്നവര്‍ മേക്കപ്പ് പൂര്‍ണമായും ഒഴിവാക്കിയ ശേഷമേ പുറത്തിറങ്ങാനും പാടുള്ളു. നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് മേക്കപ്പ്. എന്നാല്‍ ഇത് ഉറങ്ങുമ്പോഴും ചര്‍മത്തില്‍ തന്നെ ഉണ്ടാകുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് അത്രനല്ലത്. ഫൗണ്ടേഷന്‍ ഉറങ്ങുന്നതിന് മുമ്പ് പൂര്‍ണമായും ഒഴിവാക്കിയില്ലെങ്കില്‍ സെബേഷ്യസ് ഗ്രന്ഥികളുടെ നാളികളും രോമാകൂപങ്ങളും അടയും. ഇത് മുഖക്കുരുവിന് കാരണമാകും. ഇനി വരണ്ട ചര്‍മമാണെങ്കിലോ? ഏറെ നേരം മേക്കപ്പിട്ടിരുന്നാല്‍ ചര്‍മം കീറി തടിപ്പുണ്ടാകും അതേസമയം സെന്‍സിറ്റീവ് സ്‌കിന്‍ ആണെങ്കില്‍ ചൊറിയും ചുവന്ന തടിപ്പുകളും ഉണ്ടാകും.
മൃതകോശങ്ങള്‍ പുറംതള്ളുന്നതിനെ ഇത് ബാധിക്കുകയും ചര്‍മ കോശങ്ങളുടെ പുനരുജ്ജീവനത്തെ തന്നെ തടയുകയും ചെയ്യും. ഐലൈനറും മസ്‌കാരയും കളഞ്ഞില്ലെങ്കില്‍ കണ്ണില്‍ കണ്‍കുരു വരും. ലിപ്സ്റ്റിക്കുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഇത് ചുണ്ടുകള്‍ പൊട്ടാനും കറുക്കാനും കാരണമാകും. മാത്രമല്ല മേക്കപ്പ് ധരിച്ചുറങ്ങുന്നവര്‍ക്ക് ചര്‍മത്തില്‍ ചുളിവുകളുമുണ്ടാകും.
Post a Comment