‘രാജീവ് ചന്ദ്രശേഖറല്ല ദേവേന്ദ്രൻ വന്നാലും കേരളത്തിൽ ബി.ജെ.പി രക്ഷപ്പെടില്ല’: ബിനോയ് വിശ്വം


രാജീവ് ചന്ദ്രശേഖറല്ല ദേവേന്ദ്രൻ വന്നാലും കേരളത്തിൽ ബി.ജെ.പി രക്ഷപ്പെടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായി കേരളത്തിലും ബി.ജെ.പി കോർപ്പറേറ്റ് പ്രതിനിധിയെ കണ്ടെത്തിയെന്ന് കരുതിയാൽ മതി. രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായതിൽ അത്ഭുതം തോന്നുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി എന്താണ് എന്ന് എല്ലാവർക്കുമറിയാം. ബിജെപിയുടെ പല സ്ഥാനങ്ങളിൽ ഇരിക്കുന്നവരും കോർപ്പറേറ്റ് തമ്പുരാക്കന്മാരാണ്. ആ പാർട്ടിക്ക് പറ്റിയ ആളെയാണ് അവർ സംസ്ഥാന അധ്യക്ഷനാക്കിയത് എന്നും അദ്ദേഹം വിമർശിച്ചു. കെ ഇ ഇസ്മായിൽ വിഷയത്തിൽ പാർട്ടി അപകീർത്തിപ്പെടുത്താനുള്ള ശ്രമമുണ്ടായാൽ ചർച്ച ചെയ്യാനും ഇടപെടാനും പാർട്ടിയുടെ എക്സിക്യൂട്ടീവിന് അധികാരമുണ്ട്. കെ ഇ ഇസ്മായിൽ ആരുടെയും കളിപ്പാവ ആകുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് അകത്ത് പറയേണ്ടത് പാർട്ടിക്ക് അകത്തു തന്നെ പറയണം. എല്ലാ പാർട്ടി പ്രവർത്തകർക്കും അതിനുള്ള അവകാശമുണ്ട്. പാർട്ടിക്കകത്ത് പറയേണ്ടത് പുറത്തു പറയുന്ന ശീലം കമ്മ്യൂണിസ്റ്റുകാരുടെതല്ല. പാർട്ടി എപ്പോഴും ഇസ്മായിലിനോട് സഹിഷ്ണുതയും ആദരവും കാണിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

AD01

 


AD02