കാക്കയങ്ങാട് : ശ്രീ പോർക്കലി ആരുഡ സ്ഥാന പ്രതിഷ്ഠക്കുള്ള വിഗ്രഹങ്ങളും ധ്വജ പ്രതിഷ്ഠ യ്ക്കുള്ള കൊടിക്കൂറ, കൊടിക്കയർ എന്നിവ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തൃക്കൈക്കുന്ന് ശിവക്ഷേത്രത്തിൽ നിന്നും രാവിലെ 11 മണിക്ക് ആരംഭിച്ച ഘോഷയാത്ര വൈകുന്നേരം 7മണിയോടെയാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. പുറക്കളം തെരൂർക്കുന്ന് മഹാഗണപതി ക്ഷേത്രം, കൂത്തുപറമ്പ് കാഞ്ചി കാമക്ഷിഅമ്മൻ കോവിൽ, കാഞ്ഞിലേരി കോറോത്ത് ശ്രീകൃഷ്ണ ക്ഷേത്രം, പെരിഞ്ചേരി ലക്ഷ്മണ ക്ഷേത്രം, മട്ടന്നൂർ മഹാദേവ ക്ഷേത്രം, പരിയാരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ശിവപുരം ശിവക്ഷേത്രം, തില്ലങ്കേരി ശിവക്ഷേത്രം, തില്ലങ്കേരി ഗണപതി ക്ഷേത്രം, കാവുമ്പടി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും നിരവധി ഭക്തജനങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടാണ് മുഴക്കുന്നിൽ എത്തിച്ചേർന്നത്. രാവിലെ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ഓഫീസർ എം. മനോഹരൻ സ്വാഗതം പറഞ്ഞു. സതീശൻ തമ്പുരാൻ, പ്രേമരാജൻ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ക്ഷേത്രം മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരി വിഗ്രഹങ്ങൾ എറ്റുവാങ്ങി. കൊടിക്കൂറ, കൊടിക്കയർ എന്നിവ പരിയാരം സുബ്രഹ്മണ്യ സ്വാമിക്ഷേത്തിൽ നിന്നും കൈമാറി . കൊടിമരം സമർപ്പിച്ച രാജേഷ് പടിഞ്ഞാറ്റയിൽ സംസാരിച്ചു. മുഴക്കുന്ന് ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രിമാർ വിഗ്രഹങ്ങളും കൊടിക്കൂറയും കൊടിക്കയറും എടുവാങ്ങി. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
WE ONE KERALA -NM
Post a Comment