പയ്യാവൂർ: ഐഎൻടിയുസി ഇരിക്കൂർ നിയോജക മണ്ഡലം നേതൃത്വ ക്യാമ്പ് പയ്യാവൂരിൽ നടന്നു. കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോസ് ജോർജ് പ്ലാത്തോട്ടം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബേബി മുല്ലക്കരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജിൻസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ്മാരായ ജോസ് അറയ്ക്കപ്പറമ്പിൽ, സി.വി.കൃഷ്ണൻകുട്ടി, പി.സി.രാജേന്ദ്രൻ, ജോമോൻ മേക്കാട്ട്, മോഹൻദാസ്, കെ.മോഹൻദാസ്, ജിൻസ് കാളിയാനി എന്നിവർ സംസാരിച്ചു.
റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
Post a Comment