അങ്കണവാടി ജീവനക്കാരുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അങ്കണവാടി ജീവനക്കാരെ സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരായും പ്രഖ്യാപിക്കാനാവില്ല.സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകുമെന്നും കേന്ദ്രം നിലപാടറിയിച്ചു.ലോകസഭയില്‍ അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിനാണ് ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂര്‍ കേന്ദ്രനിലപാട് വ്യക്തമാക്കിയത്. അങ്കണവാടി വര്‍ക്കേഴ്‌സ്, അങ്കണവാടി ഹെല്‍പ്പേഴ്‌സ് എന്നിവരെ സ്ഥിരം ജീവനക്കാരായി പ്രഖ്യാപിക്കാനാവില്ലെന്ന് സാവിത്രി താക്കൂര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ആ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി.അതിനിടെ ലോക്‌സഭയില്‍ ആശാ വര്‍ക്കാരുടെ പ്രശ്‌നങ്ങളും സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ജെ പി നദ്ദ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിഷയത്തിലൂന്നിയുളള പ്രസ്താവനയല്ലെന്ന് ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുന്ന സമീപനമാണ് ജെ പി നദ്ദ ലോക്‌സഭയില്‍ നടത്തിയത്.കേരളത്തില്‍ അങ്കണവാടി വര്‍ക്കര്‍ക്ക് 13,000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 9,000 രൂപയുമാണ് നിലവില്‍ ഓണറേറിയമായി ലഭിക്കുന്നത്.13,000 രൂപയില്‍ 10,300 രൂപയും 9,000 രൂപയില്‍ 7650 രൂപയും നല്‍കുന്നത് സംസ്ഥാനമാണ്. യുപി പോലുളള സംസ്ഥാനങ്ങള്‍ അങ്കണവാടി ജീവനക്കാര്‍ക്ക് ആകെ 1500 രൂപയാണ് നല്‍കുന്നതെന്ന് കേന്ദ്രസഹമന്ത്രി നല്‍കിയ മറുപടിയിലും വ്യക്തമാണ്.
WE ONE KERALA -NM
Post a Comment