മെറ്റയുടെ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയുയർത്തി ബ്ലൂസ്‌കൈ പുതിയൊരു ആപ്പ് പുറത്തിറക്കി. “ഫ്ലാഷ്‌സ്” എന്നാണ് ഈ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പിന്റെ പേര്. ആപ്പിൾ ആപ്പ് സ്റ്റോറിൽ അവതരിപ്പിച്ച് 24 മണിക്കൂറിനുള്ളിൽ 30,000 ഡൗൺലോഡുകൾ നേടി ഈ സ്വതന്ത്ര ആപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഈ ആപ്പ് ഇപ്പോൾ ലഭ്യമല്ല. ഇൻസ്റ്റാഗ്രാമിനോട് സാമ്യമുള്ള ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പാണ് ബ്ലൂസ്‌കൈയുടെ ഫ്ലാഷ്‌സ്. ഇലോൺ മസ്‌കിന്റെ എക്‌സിൽ (പഴയ ട്വിറ്റർ) നിന്ന് നിരവധി ഉപയോക്താക്കളെ ആകർഷിച്ച ബ്ലൂസ്‌കൈയാണ് ഈ ആപ്പിന്റെ പിന്നിൽ. രണ്ടര കോടിയിലധികം ഉപയോക്താക്കളുള്ള ബ്ലൂസ്‌കൈ ഒരു ഓപ്പൺ സോഴ്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ്. ബ്ലൂസ്‌കൈയുടെ ഡീസെൻട്രലൈസ്ഡ് എ.റ്റി പ്രോട്ടോക്കോൾ (Authenticated Transfer Protocol) അനുസരിച്ച് ജർമ്മനിയിലെ ബർലിനിൽ നിന്നുള്ള ഡെവലപ്പറായ സെബാസ്റ്റ്യൻ വോഗൽസാങ് ആണ് ഫ്ലാഷ്‌സ് വികസിപ്പിച്ചത്.
ഫ്ലാഷ്‌സിന്റെ സവിശേഷതകൾ:
. ഇൻസ്റ്റാഗ്രാമിന് സമാനമായ ഇന്റർഫേസ്
. നാല് ഫോട്ടോകൾ വരെയും ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളും അപ്‌ലോഡ് ചെയ്യാം
. ആപ്പിനുള്ളിലെ ഫിൽട്ടറുകളും എഡിറ്റിംഗ് ടൂളുകളും ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാം
. ഫ്ലാഷ്‌സിൽ ഇടുന്ന പോസ്റ്റുകൾ ബ്ലൂസ്‌കൈയിലും ലഭ്യമാകും
. രണ്ട് ആപ്പുകൾ വഴിയും റിയാക്ഷനുകളും കമന്റുകളും നൽകാം
. ഇൻസ്റ്റാഗ്രാമിന് സമാനമായി ഡിഎം (ഡയറക്ട് മെസേജ്) സൗകര്യം
. സൗജന്യമായി ഉപയോഗിക്കാവുന്ന ഫ്ലാഷ്‌സിൽ പണം നൽകി ഉപയോഗിക്കാവുന്ന പ്രീമിയം ഫീച്ചറുകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ
Post a Comment