യു ഡി എഫ് ഭരിക്കുന്ന പെരുമ്പാവൂര്‍ അര്‍ബന്‍ ബാങ്കിലെ വായ്പാ തട്ടിപ്പു കേസില്‍ അറസ്റ്റിലായ ബാങ്ക് മുന്‍ പ്രസിഡന്‍റ് ഇ എസ് രാജന്‍ തട്ടിയത് കോടികള്‍. അനധികൃതമായി തരപ്പെടുത്തിയ വായ്പാ തുക സ്വന്തം ബിസിനസ്സില്‍ നിക്ഷേപിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. രാജനൊപ്പം അറസ്റ്റിലായ ബാങ്ക് മുന്‍ സെക്രട്ടറി കെ രവികുമാറും സമാന രീതിയില്‍ പണം തട്ടിയതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. റിമാന്‍ഡിലായ ഇരുവരെയും ക്രൈംബ്രാഞ്ച് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.യു ഡി എഫ് ഭരിക്കുന്ന പെരുമ്പാവൂര്‍ അര്‍ബന്‍ ബാങ്കില്‍ കോടികളുടെ വായ്പാ തട്ടിപ്പു നടത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് ബാങ്ക് മുന്‍ പ്രസിഡന്‍റ് ഇ എസ് രാജനെയും മുന്‍ സെക്രട്ടറി കെ രവികുമാറിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡന്‍റ് ഇ എസ് രാജന്‍ അനധികൃതമായി കോടികള്‍ വായ്പയായി തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. രാജന്‍ തന്‍റെ സ്വന്തം സ്ഥലം ഈടു നല്‍കി ബന്ധുക്കളുടെ പേരില്‍ 12 കോടിയോളം രൂപ വായ്പയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് തിരിച്ചടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് 15 കോടി രൂപ കുടിശ്ശികയായി. ഇതു കൂടാതെ മറ്റൊരാളുടെ സ്ഥലം ഈടുനല്‍കിയും രാജന്‍ അനധികൃതമായി വായ്പയെടുത്തിട്ടുണ്ട്.അനധികൃ വായ്പയായി തരപ്പെടുത്തിയ കോടികള്‍, രാജന്‍റെ ഉടമസ്ഥതയിലുള്ള കോഴി ഫാം ബിസിനസ്സിനായും റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനായും നിക്ഷേപിച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. രാജനൊപ്പം അറസ്റ്റിലായ ബാങ്ക് മുന്‍ സെക്രട്ടറി കെ രവികുമാറും സമാന രീതിയില്‍ പണം തട്ടിയതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ബാങ്കിന് 33 കോടിയില്‍പ്പരം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസില്‍ 18 പേരാണ് പ്രതികള്‍.മുസ്ലീം ലീഗ് നേതാവ് എസ് ഷറഫ്,കോണ്‍ഗ്രസ് നേതാവും മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ വി പി റസാക്ക് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
WE ONE KERALA -NM
Post a Comment