ആശാവർക്കർമാരുടെ സമരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി




ന്യൂഡൽഹി: ആശാവർക്കർമാരുടെ സമരത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. സ്ത്രീകൾക്ക് അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് വേദനാജനകമെന്നും ആശാവർക്കർമാർ ആത്മാഭിമാനത്തിനായാണ് പോരാടുന്നതെന്നും പ്രിയങ്ക പറഞ്ഞു.വേതനത്തിൽ 7000 രൂപയുടെ വർധനവാണ് ആശാവർക്കർമാർ ആവശ്യപ്പെടുന്നത്. കേരളത്തിൽ ആശാവർക്കർമാർക്ക് ലഭിക്കുന്നത് കർണാടകയിലേക്കാളും തെലുങ്കാനയിലേക്കാളും കുറഞ്ഞ വേതനമാണെന്നും അവർ പറഞ്ഞു.സംസ്ഥാന സർക്കാർ ആശാവർക്കർമാരെ നിശബ്ദമാക്കാൻ ശ്രമിക്കുകയാണ് ആശാവർക്കർമാരുടെ പോരാട്ടം വെറുതെയാകില്ല. യുഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ ആശാവർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02