ഹോട്ടല്‍റുമുകളിലും ഡ്രസ്സിങ് ഏരിയയിലുമൊക്കെ ആളുകളുടെ പേടിസ്വപ്‌നമാണ് ഒളിക്യാമറ. തെലങ്കാനയിലെ ഒരു സ്വകാര്യ വനിതാ ഹോസ്റ്റലില്‍ മൊബൈല്‍ ചാര്‍ജറില്‍ ഒളിപ്പിച്ച നിലയിലാണ് ക്യാമറ കണ്ടെത്തിയത്. ഹോസ്റ്റല്‍ നടത്തുന്ന ബി മഹേശ്വര്‍ എന്നയാളെ അമീന്‍പൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.അമീന്‍പൂര്‍ മുനിസിപ്പാലിറ്റിയിലെ സംഗറെഡ്ഡിയിലാണ് സംഭവം. മഹേശ്വറിന്റെ കൈവശമുണ്ടായിരുന്ന നിരവധി മെമ്മറി കാര്‍ഡുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ താമസിക്കുന്ന ഹോസ്റ്റലിലായിരുന്നു സംഭവം. 2021 മുതല്‍ ഇയാള്‍ ഇവിടെ ഹോസ്റ്റല്‍ നടത്തുന്നുണ്ട്.ഹോസ്റ്റലിലെ ഒരു മുറിയില്‍ താമസിക്കുന്ന യുവതിയാണ് ഒളിക്യാമറ കണ്ടെത്തിയത്. ചാര്‍ജര്‍ കണ്ട് സംശയം തോന്നിയ യുവതി ഇത് പരിശോധിക്കുകയായിരുന്നു. ഉടന്‍ തന്നെ സംഭവം പൊലീസില്‍ അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മെമ്മര്‍ കാര്‍ഡ് ഉള്‍പ്പടെ കണ്ടെത്തിയത്. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 77ാം വകുപ്പ് അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
WE ONE KERALA -NM
Post a Comment