ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും; സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം

 


നിരാഹാര സമരം തുടരുന്ന ആശ പ്രവർത്തകർക്ക് പിന്തുണയുമായി സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം. ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കെടുക്കും. രാവിലെ 10 ന് കൂട്ട ഉപവാസം ഡോ.പി ഗീത ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീടുകളിൽ ഉപവാസം അനുഷ്ഠിച്ച് വിവിധ മേഖലകളിലെ സ്ത്രീകളും സമരത്തിൽ പങ്കാളികളാകും ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ അനുകൂല്യം നൽകുക, വിരമിക്കുന്നവർക്ക് പെൻഷൻ ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10നാണ് ആശാ വർക്കേഴ്സ് സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല രാപകൽ സമരം ആരംഭിച്ചത്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, ആശാവർക്കേഴ്സായ കെ പി തങ്കമണി, ശോഭ എം എന്നിവരാണ് ഇപ്പോഴും നിരാഹാര സമരം തുടരുന്നത്.അതേസമയം സർക്കാർ ജീവനക്കാരായി പരിഗണിക്കുക, ഓണറേറിയം വർധിപ്പിക്കുക തുടങ്ങിയ പത്ത് ആവശ്യങ്ങൾ ഉന്നയിച്ച് അംഗനവാടി ജീവനക്കാർ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02