ശബരിമല: പുതിയ രീതിയിൽ കൂടുതൽ സമയം ദർശനം നടത്താൻ അവസരം ലഭിച്ച സന്തോഷത്തിൽ തീർത്ഥാടകർ


ശബരിമലയിലെ പുതിയ ദർശന രീതിയിൽ സംതൃപ്തി രേഖപ്പെടുത്തി തീർത്ഥാടകർ. പുതിയ സംവിധാനത്തിൽ ഭക്തർക്ക് കൂടുതൽ സമയം ദർശനം ലഭിക്കും എന്നതാണ് പ്രത്യേകത. വിഷു പൂജയ്ക്കായി നട തുറക്കുമ്പോൾ കൂടുതൽ മികവോടെ പുതിയ ദർശനീതി നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് പറഞ്ഞു. കൂടുതൽ സമയം ദർശനം നടത്താൻ അവസരം ലഭിച്ചതോടെ തീർത്ഥാടകർ സന്തോഷത്തിലാണ്. ഭക്തരുടെ താൽപര്യപകരം നടത്തിയ പുതിയ ക്രമീകരണം തുടരാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. വിഷു പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ കൂടുതൽ മികവോട് പദ്ധതി തുടരും എന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് പറഞ്ഞു. ദർശന രീതിയിലെ മാറ്റത്തെ തീർത്ഥാടകരും ഇരുകൈയും നീട്ടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. പുതിയ സംവിധാനത്തിലും തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്ന ഘട്ടങ്ങളിൽ ഫ്ലൈ ഓവറിലൂടെ തീർത്ഥാടകരെ കടത്തിവിടും. എന്നാൽ ദർശനം പുതിയ രീതിയിൽ ആയിരിക്കും. മീന മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നിരുന്നു. പതിനെട്ടാംപടി കയറി ഇടത്തേക്ക് തിരിഞ്ഞ് ഫ്ലൈ ഓവറിൽ ക്യൂ നിന്ന് ദർശനം നടത്തുന്ന രീതിക്കാണ് ട്രയൽ ആരംഭിച്ചിരിക്കുന്നത്. പുതിയ സംവിധാനം പ്രകാരം കൊടിമരത്തിന്റെ ഇരുവശത്തും കൂടി രണ്ടു നിരയായി അയ്യപ്പന്മാരെ കടത്തിവിട്ട് ബലിക്കൽപ്പുര വഴി മുന്നോട്ട് നീങ്ങാം. ചുരുങ്ങിയത് 20 സെക്കൻഡ് സമയം ദർശനം ഉറപ്പു വരുത്തുന്നതാണ് പുതിയ സംവിധാനം. മുൻപ് തീർത്ഥാടകർക്ക് 5 സെക്കൻഡ് താഴെ മാത്രമായിരുന്നു ദർശനം സാധ്യമായിരുന്നത്. പുതിയ ദർശന രീതി നടപ്പാക്കുന്നതിനുള്ള പ്ലാറ്റ്ഫോം, ബാരിക്കേഡ്, കാണിക്കവഞ്ചി എന്നിവയുടെ നിർമ്മാണം പൂർത്തിയായി. 

Post a Comment

Previous Post Next Post

AD01

 


AD02