ആശാ സമരം : ചർച്ച പരാജയപ്പെടാൻ കാരണം സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും, എംബി രാജേഷ് സഭയിൽ




തിരുവനന്തപുരം : ആശമാരോട് അനുഭാവപൂർവ്വ നിലപാടാണെന്നും സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവുമാണ് സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെടാൻ കാരണമെന്നും മന്ത്രി എംബി രാജേഷ് നിയമസഭയിൽ. സംസ്ഥാനം 23-ഡിസംബർ വരെ 7000 ഓണറേറിയം വർദ്ധിപ്പിച്ചു. 1800 രൂപ കൃത്യമായി നൽകാത്ത കേന്ദ്രത്തിനെതിരെ ആശമാർ സമരം ചെയ്യുന്നില്ലെന്നത് വിരോധാഭാസമാണെന്നും സമരം എങ്ങനെയും നീട്ടിക്കൊണ്ടുപോവുക എന്നതാണ് സമരത്തിന് പിന്നിലുള്ളവരുടെ ഉദ്ദേശമെന്നും മന്ത്രി സഭയിൽ തുറന്നടിച്ചു.സമരം പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോട് പോസിറ്റീവായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സമരം നടക്കുന്നതിനിടെ പാർലമെങ്കിൽ കേന്ദ്രം തെറ്റായ മറുപടി നൽകി. ഓണറേറിയം 7000 നൽകുമ്പോൾ 6000 എന്നാണ് മറുപടി നൽകിയത്. അവകാശ ലംഘനത്തിന് നോട്ടീസ് നൽകാവുന്നതാണിത്. ആശമാർക്ക് 10000 രൂപയിൽ 8200 രൂപയും സംസ്ഥാനം നൽകുന്നു. ബാക്കി നൽകേണ്ട കേന്ദ്രം കുടിശിക വരുത്തുന്നു. എന്നിട്ടും സംസ്ഥാനത്തിനെതിരെയാണ് ആശമാർ സമരം ചെയ്യുന്നത്. സമരത്തിന് പിന്നിൽ തീർത്തും രാഷ്ട്രീയമാണ്. ഐഎൻടിയുസിയുടേയും ലീഗിൻ്റെയും യൂണിയനുകൾ ഉൾപ്പെടെ സമരത്തിനില്ല.

WE ONE KERALA -NM 





Post a Comment

Previous Post Next Post

AD01

 


AD02