കേരളത്തിലെ മദ്യ, ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളുടെ സംസ്ഥാനതല കൂട്ടായ്മയായ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ലഹരിവിരുദ്ധ കർമ്മ സേനകള്‍ രൂപീകരിക്കാൻ തീരുമാനിച്ചു. വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനത്തിനും അക്രമങ്ങള്‍ക്കും എതിരെ ബോധവൽക്കരണം, ചെറുത്ത് നില്പ്, വിവരം നൽകല്‍, ചികിത്സാ സഹായം, കൗണ്‍സലിംഗ്, പുനരധിവാസം എന്നീ തലങ്ങളില്‍ സംഘടിതമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോകാൻ സമിതി നേതൃത്വം നല്‍കും. സമൂഹത്തിലെ വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ-മത പ്രസ്ഥാനങ്ങളോടൊപ്പം ചേർന്ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് കേരള മദ്യവിരുദ്ധ ഏകോപനസമിതി കർമ്മപദ്ധതികള്‍ തയ്യാറാക്കും. രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത-സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളും ലഹരി വിരുദ്ധ പ്രവർത്തനം അവരുടെ മുഖ്യ അജണ്ടയായി മാറ്റണമെന്ന് സമിതി ആവശ്യപ്പെട്ടു. ബോധവല്‍ക്കരണം മാത്രമല്ല നിരോധിക്കപ്പെട്ട ലഹരിയുടെ വ്യാപനം തടയാൻ സർക്കാരിൻ്റെ ക്രിയാത്മകമായ ഇടപെടല്‍ വേണമെന്ന് സമിതി പറഞ്ഞു.
ലഹരിക്ക് അടിമകളായി മാറിയവരെ ചികിത്സിക്കാനുള്ള സംവിധാനങ്ങളും കൗണ്‍സിലിംഗ് കേന്ദ്രങ്ങളിലും സർക്കാർ ഉടൻ ആരംഭിക്കണം. ഐക്യരാഷ്ട്രസഭയുടെ ലഹരി നിർമ്മാർജ്ജന മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച് ഡിമാൻഡ് കുറയ്ക്കുവാൻ ബോധവല്‍ക്കരണവും റിസ്‌ക്ക് കുറയ്ക്കുവാൻ ചികിത്സയും സപ്ലൈ കുറയ്ക്കുവാൻ കർശന നടപടികളും നടപ്പിലാക്കണം. സന്തോഷത്തിന്റെ വഴികള്‍ തേടിയാണ് കുട്ടികള്‍ ലഹരിക്ക് പിന്നാലെ പോകുന്നത്. ചെറുപ്പം മുതല്‍ സ്പോർട്സിലും മറ്റു വിനോദങ്ങളിലും ഏർപ്പെടാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തും താഴ്ന്ന ക്ലാസുകളില്‍ മുതല്‍ ലഹരിക്കെതിരെ പാഠങ്ങള്‍ പകർന്നു നൽകിയും ലഹരി വിരുദ്ധ മനോഭാവം കുട്ടികളില്‍ ജനിപ്പിക്കണം. മാതാപിതാക്കള്‍ മാത്രമല്ല അധ്യാപകരും മത-സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും ലഹരിക്കെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് അണിചേരേണ്ടതുണ്ട്. ഒറ്റക്കെട്ടായി പരിശ്രമത്തിലൂടെ മാത്രമേ ലഹരിയുടെ നീരാളി പിടുത്തത്തില്‍ നിന്നും ഈ സമൂഹത്തെ രക്ഷിക്കാൻ സാധിക്കു..
WE ONE KERALA -NM
Post a Comment