പിടിയിലായത് ഇന്ത്യക്കാരൻ, സൗദിയിൽ വൻ ലഹരിമരുന്ന് വേട്ട


റിയാദ്: സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി. ജീസാനിൽ വെച്ച് സൗദി സുരക്ഷാ സേനയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽ നിന്ന് 25 കിലോയോളം ഖാത്ത് കണ്ടെടുത്തു. വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരിക്കുകയാണ്.

മക്ക, റിയാദ്, രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിൽ മയക്കുമരുന്ന് കടത്തോ വിൽപ്പനയോ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ 911 എന്ന നമ്പരിലും മറ്റു മേഖലകളിലാണ് ഇത്തരം നീക്കം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതെങ്കിൽ 999 എന്ന നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് പൗരന്മാരോടും താമസക്കാരോടും സുരക്ഷാ അധികൃതർ ആവശ്യപ്പെട്ടു. ലഹരിമരുന്ന് കടത്ത്, വിതരണക്കാർ തുടങ്ങിയവ സംബന്ധിച്ച് ജനങ്ങൾ നൽകുന്ന വിവരങ്ങൾ തികച്ചും രഹസ്യമായിട്ടായിരിക്കും കൈകാര്യം ചെയ്യുന്നതെന്ന് സുരക്ഷ വകുപ്പുകൾ അറിയിച്ചു.


Post a Comment

Previous Post Next Post

AD01

 


AD02