ഒന്നും പേടിക്കണ്ട, കേരള പൊലീസും ‘ഖുറേഷി എബ്രാം’വിളിച്ചാല്‍ അടിയന്തര സഹായം നല്‍കും; പൊലീസ് പേജിലെ പോസ്റ്റ് വൈറല്‍


റീലീസിന് മുന്‍പ് തന്നെ കേരളത്തിലെ സിനിമാ പ്രേമികള്‍ എമ്പുരാന്‍ ഫീവര്‍ മോഡിലായിരുന്നു. റിലീസ് കഴിഞ്ഞ് മുഴുവന്‍ പോസിറ്റീവ് റിവ്യൂകള്‍ കൂടി വന്നതോടെ എമ്പുരാന്‍ ഇന്ത്യ മുഴുവന്‍ തരംഗമായി. പല ഓഫിസുകളും അവധി പോലും കൊടുത്ത് എമ്പുരാനെ വരവേല്‍ക്കുമ്പോള്‍ നമ്മുടെ സ്വന്തം കേരള പൊലീസും എമ്പുരാന്റെ ത്രില്ലില്‍ തന്നെയാണ്. എമ്പുരാന്‍ ആവേശത്തിനൊപ്പം തന്നെ കണ്‍ട്രോള്‍ റൂം നമ്പരും ഓര്‍മിപ്പിക്കുകയാണ് കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് രസകരമായ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഖുറേഷി എബ്രാം ആയി പരകായ പ്രവേശം ചെയ്ത സ്റ്റീഫന്‍ നെടുമ്പള്ളിയുടെ സ്റ്റൈലന്‍ ചിത്രത്തിനൊപ്പം അടിയന്തര സഹായത്തിന് 112 ല്‍ വിളിക്കാമെന്നാണ് കേരള പൊലീസിന്റെ പോസ്റ്റര്‍. ക്രിയേറ്റിവിറ്റി അവിടെയും തീര്‍ന്നില്ല, എമ്പുരാന്‍ പോസ്റ്ററിലെ എമ്പുരാനെന്ന ടൈറ്റിലിന് പകരമായി അതേ ഫോണ്ടില്‍ കേരള പൊലീസ് എന്ന് എഴുതിയിട്ടുമുണ്ട്. പോസ്റ്ററിന് കേരള പൊലീസ് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍ വേറെ ലെവലാണ്. അതിപ്പോ ഖുറേഷി അബ്രാം ആണെങ്കിലും വിളിക്കാമെന്നാണ് ക്യാപ്ഷന്‍.

അതേസമയം മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. സിനിമാ പ്രേമികള്‍ ദിവസങ്ങളും മണിക്കൂറുകളും നിമിഷങ്ങളും എണ്ണി കാത്തിരിരുന്നത് വെറുതെയായില്ലെന്ന് എമ്പുരാന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ ആദ്യ പ്രതികരണം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഹോളിവുഡ് ലെവലിലുള്ള മേക്കിംഗ് ആണെന്നും പൃഥ്വിരാജ് ഇതെന്ത് മാന്ത്രികതയാണ് ചെയ്ത് വച്ചിരിക്കുന്നതെന്നും സിനിമ കണ്ടിറങ്ങിയവര്‍ ചോദിക്കുന്നു.

Post a Comment

Previous Post Next Post

AD01

 


AD02