ഇരിട്ടി: അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഇരിട്ടി യിൽ ആർട്ട് ഗ്യാലറിയുൾപ്പെടെയുള്ള സാംസ്ക്കാരിക നിലയവും അത്യാധുനിക സംവിധാനത്തോടെയുള്ള ഓഡിറ്റോറിയവും നിർമ്മിക്കണമെന്ന് ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം വാർഷിക ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.ജനറൽ സെക്രട്ടറി സന്തോഷ് കോയിറ്റി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പ്രസിഡൻ്റ് സി.കെ.ശശിധരൻ മാസ്റ്റർ അധ്യക്ഷനായി. സി.കെ.ലളിത ടീച്ചർ, മിനിരാജീവ്,കെ.കെ.ശിവദാസ്, ബുഷ്റസലാം, ഷീബ പുന്നാട് ,ഫരീദ ഫാറൂഖ്, ഇ.സിനോജ്, സി.ഹരീഷ് മാസ്റ്റർ,എം.ശ്രീനിവാസൻ ,എൻ.എം. രത്നാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
പുതിയഭാരവാഹികളായിഡോ.ജി.ശിവരാമകൃഷ്ണൻ(രക്ഷാധികാരി ),സന്തോഷ് കോയിറ്റി (ജനറൽ സെക്രട്ടറി), മിനി രാജീവ്, സി. ബാബു, ഇ.സിനോജ് (ജോയിൻ്റ്സെക്രട്ടറിമാർ), കെ.കെ.ശിവദാസ് (പ്രസിഡൻ്റ്),സി.കെ.ശശിധരൻമാസ്റ്റർ,സി.കെ.ലളിത ടീച്ചർ, ബീന ട്രീസ(വൈസ്.പ്രസിഡൻ്റുമാർ), സി.ഹരീഷ് മാസ്റ്റർ (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു
WE ONE KERALA -NM
Post a Comment