മലപ്പുറത്ത് നിന്ന് കാണാതായ പെൺകുട്ടികളെ ലോണാവാലയിൽ നിന്ന് കണ്ടെത്തി

 



മലപ്പുറം താനൂരിൽ കാണാതായ പെൺകുട്ടികളെ കണ്ടെത്തി. കണ്ടെത്തിയത് പുലർച്ചെ 1.45ന് ലോണാവാലയിൽ നിന്ന്. മുംബൈ-ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു വിദ്യാർഥിനികൾ. ബുധനാഴ്ച ഉച്ചയോടെയാണ് പെൺകുട്ടികൾ സ്കൂളിൽ നിന്ന് കടന്നുകളഞ്ഞത്. വിദ്യാർഥിനികളെ നാട്ടിലെത്തിക്കാൻ ശ്രമം. കുട്ടികളെ കേരള പൊലീസിന് കൈമാറും. പെൺകുട്ടികളെ കണ്ടെത്തുന്നതിൽ ഫോൺ ലൊക്കേഷൻ ആണ് നിർണായകമായത്.വീട്ടിൽ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു പെൺകുട്ടികൾ പറഞ്ഞിരിക്കുന്നത്. സന്നദ്ധപ്രവർത്തകനുമായി പെൺകുട്ടികൾ സംസാരിച്ചിരുന്നു. വീട്ടുകാരുടേത് നല്ല പെരുമാറ്റമല്ലെന്നും നാട്ടിൽ വന്നാലും വീട്ടിലേക്ക് പോകില്ലെന്നാണ് പെൺകുട്ടികൾ പറയുന്നത്. ട്രെയിനിൽ‌ സഞ്ചരിക്കുന്നതിനിടെ ആർ‌പിഎഫ് ആണ് കുട്ടികളെ കണ്ടെത്തിയത്.കുട്ടികളെ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിൽ എത്തിക്കും. ദേവദാർ ഹയർസെക്കണ്ടറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി, എന്നീ വിദ്യാർഥികളെയാണ് ഇന്നലെ മുതൽ കാണാതായത്. കഴിഞ്ഞദിവസം പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതാവുകയായിരുന്നു. ഇരുവരും പരീക്ഷ എഴുതിയിരുന്നില്ല.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02