കൊച്ചിയില്‍ പിടികൂടിയ കുഴല്‍പ്പണം മാര്‍ക്കറ്റ് റോഡിലെ ടെക്‌സ്‌റ്റൈല്‍സ് ഉടമയുടേത്; നിര്‍ണ്ണായകം


കൊച്ചി: കൊച്ചിയിലെ കുഴല്‍പ്പണവേട്ടയില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. പണം കൊടുത്തുവിട്ടത് മാര്‍ക്കറ്റ് റോഡിലെ ടെക്‌സ്റ്റൈല്‍സ് ഉടമ രാജാ മുഹമ്മദ് എന്ന വ്യവസായി ആണെന്ന് അന്വേഷണ സംഘം സൂചന നല്‍കി. ആര്‍ക്കുവേണ്ടിയാണ് പണം കൊണ്ടുവന്നത് എന്നതില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ടെക്‌സ്റ്റൈല്‍സ് ഉടമയെ ഉടന്‍ ചോദ്യം ചെയ്യും. ഇന്നലെയാണ് വെല്ലിങ്ടണ്‍ ഐലന്റിന് അടുത്ത് നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് 2 കോടി 70 ലക്ഷം പിടികൂടിയത്. ബിഹാര്‍ സ്വദേശി സബിന്‍ അഹമ്മദ്, ഓട്ടോറിക്ഷ ഓടിച്ചിരുന്ന തമിഴ്‌നാട് സ്വദേശി രാജഗോപാല്‍ എന്നിവരെ ഹാര്‍ബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊച്ചിയിലെ വ്യവസായി ഭൂമി വാങ്ങുന്നതിനായി പണം നല്‍കിയതെന്നാണ് കഴിഞ്ഞദിവസം പിടിയിലായവര്‍ മൊഴി നല്‍കിയത്. ഇവര്‍ക്ക് കേസില്‍ പങ്കില്ലെന്നാണ് വിവരം. തുകയുടെ സ്രോതസ്സ് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പിടിയിലായവര്‍ക്ക് സാധിച്ചിരുന്നില്ല.

Post a Comment

Previous Post Next Post

AD01

 


AD02