‘എനിക്ക് ഒരു നല്ല വിദ്യാര്‍ത്ഥിയോ നല്ല മകനോ ആകാന്‍ കഴിഞ്ഞില്ല’ എന്ന് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ട ശേഷം മൂന്നാം വര്‍ഷ കോളജ് വിദ്യാര്‍ത്ഥി കോളജിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇന്‍ഡോറിലെ ദ്വാരകാപുരിയില്‍ ആണ് സംഭവം. ശനിയാഴ്ച്ചയാണ് സംഭവമുണ്ടായത്. ദ്വാരകാപുരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍, മൂന്നാം വര്‍ഷ ബിഎസ്സി വിദ്യാര്‍ത്ഥിയായിരുന്ന മയൂര്‍ രജ്പുത് എന്ന യുവാവാണ് മരിച്ചത്. ‘എനിക്ക് ഒരു നല്ല വിദ്യാര്‍ത്ഥിയോ നല്ല മകനോ ആകാന്‍ കഴിഞ്ഞില്ല’ എന്നാണ് മയൂര്‍ രജ്പുത് അവസാനത്തെ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ സ്റ്റാറ്റസ് ഉള്‍പ്പെടെ പരിശോധിച്ച് വിദ്യാര്‍ത്ഥിയുടെ മാനസിക ആരോഗ്യനില തൃപ്തികരമല്ലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രത്യേക തരം മാനസികാവസ്ഥയില്‍ ഇത് ചെയ്തതായിരിക്കാമെന്ന് എന്ന് അഡീഷണല്‍ ഡിസിപി സോണ്‍ 4 ആനന്ദ് യാദവ് പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുമെന്നും, ഇതിനു ശേഷം ഒരു വ്യക്തത ലഭിക്കുമെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യയ്ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസായി വിദ്യാര്‍ത്ഥി പോസ്റ്റ് ചെയ്ത വാചകത്തില്‍ നിന്നാണ് ഇയാളുടെ മാനസിക ആരോഗ്യനില തൃപ്തികരമല്ലെന്ന സംശയമുയര്‍ന്നത്. കേസ് നിലവില്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. ബാക്കിയുള്ള കാര്യങ്ങള്‍ ഞങ്ങള്‍ അന്വേഷിച്ചുവരികയാണ്. അന്വേഷണത്തില്‍, ഈ കാര്യങ്ങളെല്ലാം കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്യും, എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയാകുമ്പോള്‍ എല്ലാം വ്യക്തമാകുമെന്നും അഡീഷണല്‍ ഡിസിപി സോണ്‍ 4 ആനന്ദ് യാദവ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Post a Comment