കേന്ദ്ര -കേരള സർക്കാർ മനുഷ്യ ജീവന് വില കൊടുക്കണം : ശ്രീ പ്രിൻസ് അബ്രഹാം.


കണ്ണൂർ: പൊതുജനത്തിനും സ്വത്തിനും ജീവനും ഭീഷണിയായി വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മലങ്കര കത്തോലിക്കാ സഭയുടെ അല്മായ സംഘടനയായ മലങ്കര കാത്തലിക് അസോസിയേഷൻ, സഹോദര സംഘടനകൾ ആയ സാമൂഹിക ക്ഷേമ വിഭാഗം  കണ്ണൂർ ശ്രേയസ് യൂണിറ്റ് , എം സി വൈ എം, എം സി എം എഫ് എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി ബത്തേരി രൂപത എംസിഎ പ്രസിഡണ്ട് ശ്രീ പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. കർഷകനോ കർഷക തൊഴിലാളികളോ, സാധാരണക്കാരനോ മൃഗങ്ങൾക്കോ പ്രകൃതിക്കോ എതിരല്ല എന്നും, അങ്ങനെ ഒരു ചിന്ത വളർത്തിയെടുക്കുകയാണ് എന്നും, സർക്കാർ മനുഷ്യജീവന് വില കൊടുക്കേണ്ടതുണ്ടെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ശ്രീ പ്രിൻസ് അബ്രഹാം പറഞ്ഞു. പരിപാടിയിൽ എംസിഎ ബത്തേരി രൂപത വൈദിക ഉപദേഷ്ടാവ് റവ. ഫാ.ജെയിംസ് മലേപ്പറമ്പിൽ  അധ്യക്ഷത വഹിച്ചു. ശ്രേയസ് കണ്ണൂർ മേഖലാ ഡയറക്ടർ റവ. ഫാ. ജോൺ കയത്തിങ്കൽ ആമുഖ പ്രഭാഷണം നടത്തി.അത്തിക്കലിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി കീഴ്പ്പള്ളിയിൽ വച്ച് നടന്ന പൊതുയോഗത്തോടെ സമാപിച്ചു. പരിപാടിയിൽ എംസിഎ കണ്ണൂർ മേഖല പ്രസിഡണ്ട് തോമസ്, സാബു അടക്കാത്തോട്ടം, എം സി വൈ എം, എം സി എം എഫ്, എംസിഎ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

AD01

 


AD02