മോഹൻലാൽ തിരുത്തണം: ശബരിമല വഴിപാട് രസീത് സംബന്ധിച്ച പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് ദേവസ്വം ബോർഡ്


ശബരിമലയിലെ വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം എന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ്. നടൻ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ നടത്തിയ വഴിപാട് വിവരങ്ങൾ പുറത്തുവിട്ടത് ദേവസ്വം ബോർഡാണ് എന്ന മോഹൻലാലിന്റെ പ്രസ്താവന തെറ്റാണ്. വസ്തുതകൾ ബോധ്യപ്പെട്ട് നടൻ മോഹൻലാൽ പ്രസ്താവന തിരുത്തുമെന്ന് പ്രത്യാശിക്കുന്നതായി ദേവസ്വം ബോർഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ശബരിമലയിലെ വഴിപാടുമായി ബന്ധപ്പെട്ട മോഹൻലാൽ നടത്തിയ ഈ പ്രസ്താവന തെറ്റാണെന്നാണ് ദേവസ്വം ബോർഡിൻറെ നിലപാട്. വഴിപാടുമായി ബന്ധപ്പെട്ട് വാർത്തകളിൽ ആദ്യം പുറത്തുവന്നത് തീർഥാടകന് ലഭിക്കുന്ന രസീതാണ്.അതായത് വഴിപാട് കഴിച്ച മോഹൻലാലിനോ അല്ലെങ്കിൽ മോഹൻലാലിന്റെ ഒപ്പമുള്ള ആളുകൾക്കോ ദേവസ്വം ബോർഡ് നൽകിയ രസീതാണ് ആദ്യം പുറത്തുവന്നത്. ഈ വസ്തുതകൾ ചൂണ്ടിക്കാട്ടിയാണ് വാർത്ത ചോർത്തിയത് ദേവസ്വം ബോർഡ് അല്ലെ എന്നുള്ള ബോർഡിന്റെ വാദം. ngആയതിനാൽ മോഹൻലാൽ സത്യം മനസ്സിലാക്കി നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മാർച്ച് 18 നാണ് നടൻ മോഹൻലാൽ ശബരിമലയിൽ ദർശനം നടത്തിയത്.

Post a Comment

Previous Post Next Post

AD01

 


AD02