കുഴല്‍നാടന്റെ ഉണ്ടയില്ലാ വെടി ഹൈക്കോടതി തള്ളി, മഴവില്‍ സഖ്യത്തിന്റെ ഒരു ആരോപണം കൂടി തകര്‍ന്നു’: ഗോവിന്ദന്‍ മാസ്റ്റർ



സി എം ആര്‍ എല്‍ എക്സാലോജിക് കരാറില്‍ വിഷയത്തില്‍ ഹൈക്കോടതി മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കുഴല്‍നാടന്റെ ഉണ്ടയില്ലാ വെടി ഹൈക്കോടതി തള്ളിയെന്നും മഴവില്‍ സഖ്യത്തിന്റെ ഒരു ആരോപണം കൂടി തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെ ശുദ്ധ ശൂന്യമായ പുകമറ സൃഷ്ടിക്കുകയായിരുന്നു പ്രതിപക്ഷം. മാധ്യമങ്ങള്‍ക്ക് കിട്ടിയ അടിയാണ് വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയുടെ ഉത്തരവില്‍ പ്രതിപക്ഷം പൊളിഞ്ഞെന്ന് മന്ത്രി എം ബി രാജേഷും പ്രതികരിച്ചിരുന്നു. ഇതുപോലുള്ള നുണപ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നത്. ഒന്ന് തീരുമ്പോള്‍ അടുത്ത പ്രചാരണവുമായി വരും. എല്ലാം മാധ്യമങ്ങളില്‍ നിലനിര്‍ത്താന്‍ മാത്രമാണ്. കോടതിയില്‍ ഒന്നും നിലനില്‍ക്കില്ല എന്നും മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. സിപിഐഎമ്മിന് ആശ്വാസം എന്നാണ് മാധ്യമങ്ങളില്‍ എഴുതിക്കാണിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം പൊളിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ എഴുതി കാണിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. സിഎംആര്‍എല്‍-എക്സാലോജിക് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനും ഗിരീഷ് ബാബു എന്നയാളും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്. ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഉത്തരവ്. നേരത്തെ വിജിലന്‍സ് കോടതിയും ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01

 


AD02