നടുവനാട് : സമദർശിനി ഗ്രന്ഥാലയത്തിന്റെ യും ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ ബൈക്ക് റാലിയും ബോധവൽക്കരണ ക്ലാസും പ്രതിഭകൾക്ക് അനുമോദരവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത്ത്കമൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ പി കെ സതീഷ് കുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. എക്സൈസ് പ്രിവന്റിവ് ഓഫീസർ സമീർ ധർമ്മടം ബോധവൽക്കരണ ക്ലാസ് എടുത്തു. പി ഷെറിൻ അധ്യക്ഷത വഹിച്ചു.ബെൻഹർ കോട്ടത്തുവളപ്പിൽ സ്വാഗതം പറഞ്ഞു.എൽ ഡി ക്ലർക്ക് നിയമനം നേടിയ കെ വി ഷിൻസിത്ത് കുമാർ ,സിവിൽ എക്സൈസ് ഓഫീസർ പരീക്ഷയിൽ നാലാം റാങ്ക് നേടിയ പി വി നവനീത് എന്നിവർക്ക് അനുമോദനം നൽകി.കെ പ്രേമ നിവാസൻ ,എം വി ശ്രീന ,കെ ശശി, കെ ഷിജു എന്നിവർ സംസാരിച്ചു
WE ONE KERALA -NM
Post a Comment