മഹാരാഷ്ട്രയിൽ പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം വരുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇത് ആദ്യ നടപടിയാണെന്നും തുടർന്നും നിർദേശങ്ങൾ ലംഘിക്കുന്നവരുടെ ലൈസൻസ് പുതുക്കി നൽകില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നറിയിപ്പ് നൽകി. ബിജെപി എംഎൽഎമാരായ ദേവയാനി ഫരാന്റെ, അതുൽ ഭട്കാൽക്കർ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ചില സമയങ്ങളിൽ മാത്രമാണ് പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനായി അനുമതി നൽകിയിരിക്കുന്നത്. അതെ സമയം രാത്രി 10 മുതൽ രാവിലെ ആറുവരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഉച്ചഭാഷിണിയുടെ പരമാവധി ശബ്ദം പകൽ 55 ഡെസിബലും രാത്രി 45 ഡെസിബലും മാത്രമാണ് അനുവദനീയം. ഇതൊക്കെ ലംഘിക്കുന്നവർക്കെതിരേ മഹാരാഷ്ട്രാ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ കർശനനടപടികൾ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത് ആദ്യത്തെ നടപടിയായിരിക്കുമെന്നും തുടർന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നറിയിപ്പ് നൽകി.
Post a Comment