രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഏപ്രിൽ 21-ന് കാസറഗോഡ് പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കാലിക്കടവ് മൈതാനത്ത് രാവിലെ പത്ത് മണിക്കാണ് ചടങ്ങ്. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അദ്ധ്യക്ഷനാകും. സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, ചീഫ് സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും.
എന്റെ കേരളം" എന്ന പേരിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രദർശന വിപണനമേളയുടെ ഉദ്ഘാടനവും നടക്കും. കാസറഗോഡ് ജില്ലയിൽ കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 മുതൽ 27 വരെയാണ് മേള. തീം സ്റ്റാളുകൾ, വാണിജ്യ സ്റ്റാളുകൾ, സർവീസ് സ്റ്റാളുകൾ, കാർഷിക പ്രദർശന വിപണനമേള, ഭക്ഷ്യമേള, പി.ആർ.ഡി, കിഫ്ബി, ടൂറിസം, പൊതുമരാമത്ത്, കൃഷി, സ്റ്റാർട്ടപ്പ് എന്നിവയുടെ പവലിയനുകളും പ്രദർശനമേളയുടെ ഭാഗമാകും. ദിവസവും സാംസ്കാരിക പരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമാണ്. പ്രദർശന വിപണനമേളകൾ എല്ലാ ജില്ലകളിലും നടക്കും. അന്തിമ തീയതിയായ പ്രദർശന വിപണന മേളകൾ ചുവടെ:
വയനാട് - ഏപ്രിൽ 22 മുതൽ 28 വരെ - എസ്.കെ.എം.ജെ സ്കൂൾ കൽപ്പറ്റ
ഇടുക്കി - ഏപ്രിൽ 29 മുതൽ മെയ് 5 വരെ - വാഴത്തോപ്പ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ മൈതാനം
കോട്ടയം - ഏപ്രിൽ 25 മുതൽ മെയ് 1 വരെ - നാഗമ്പടം മൈതാനം
കോഴിക്കോട് - മെയ് 3 മുതൽ 12 വരെ - കോഴിക്കോട് ബീച്ച്
പാലക്കാട് - മെയ് 4 മുതൽ 10 വരെ - ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് സമീപം
ആലപ്പുഴ - മെയ് 6 മുതൽ 12 വരെ - ആലപ്പുഴ ബീച്ച്
മലപ്പുറം - മെയ് 7 മുതൽ 13 വരെ - കോട്ടക്കുന്ന്
കണ്ണൂർ - മെയ് 8 മുതൽ 14 വരെ - പോലീസ് മൈതാനം
കൊല്ലം - മെയ് 11 മുതൽ 17 വരെ - ആശ്രാമം മൈതാനം
എറണാകുളം - മെയ് 17 മുതൽ 23 വരെ - മറൈൻ ഡ്രൈവ് മൈതാനം
തിരുവനന്തപുരം - മെയ് 17 മുതൽ 23 വരെ - കനകക്കുന്ന്. തുശ്ശൂർ - മെയ് 18 മുതൽ 24 വരെ - സ്വരാജ് മൈതാനം, വിദ്യാർത്ഥി കോർണർ സമാപന സമ്മേളനം നടക്കുന്നത് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്.
WE ONE KERALA -NM
Post a Comment