മദ്യപിച്ച് ലക്കുകെട്ട് ഡ്യൂട്ടിക്കെത്തി; സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ

 


മദ്യലഹരിയിൽ ഡ്യൂട്ടിക്കെത്തിയ സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ. കാസർകോട് നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർക്കെതിരെയാണ് നടപടി. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.രാജസ്ഥാൻ സ്വദേശി ഘനശ്യാം മഹവയാണ് മദ്യപിച്ചെത്തിയത്. ഇയാൾക്ക് ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നതിനാൽ സഹപ്രവർത്തകർ മറ്റൊരു സ്റ്റേഷൻ മാസ്റ്ററെ വിളിച്ചുവരുത്തി ഡ്യൂട്ടി ഏൽപ്പിക്കുകയായിരുന്നു.തുടർന്ന് ആർപിഎഫിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർക്കെതിരെ റെയിൽവേ ആക്‌ട് പ്രകാരം ആണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) കേസെടുത്തത്.

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01

 


AD02