റോഡ് മുറിച്ച് കടക്കുന്ന സ്കൂട്ടറിലിടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, വൈദ്യുത തൂണിലിടിച്ച് 19-കാരന് ദാരുണാന്ത്യം


കൊല്ലം: ദേശീയപാതയിൽ കൊല്ലം കരുനാഗപ്പള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ കായികതാരം മരിച്ചു. തഴവ വടക്കുംമുറി സ്വദേശി 19 വയസുള്ള നന്ദദേവൻ ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കാതെ ഒഴിഞ്ഞു മാറുന്നതിനിടെയാണ് ബൈക്കിന്‍റെ നിയന്ത്രണംവിട്ടത്. നന്ദദേവനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് വൈദ്യുത തൂണിൽ ഇടിച്ച് മറിയുകയായിരുന്നു. പെട്ടെന്ന് മുന്നിലെത്തി സ്കൂട്ടര്‍ കണ്ട് ബൈക്ക് വെട്ടിച്ചതോടെ റോഡിൽ മറിഞ്ഞ് മുന്നോട്ട് നീങ്ങി. തുടര്‍ന്ന് മീറ്ററുകളോളം മുന്നോട്ട് പോയശേഷമാണ് വൈദ്യുത തൂണിലിടിച്ചത്. സുഹൃത്ത് ശ്രീനാഥ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post

AD01

 


AD02