ബാങ്കോങ്ങിൽ നിന്നും 35 ലക്ഷത്തിലേറെ രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി

 



കൊച്ചി:- ബാങ്കോങ്ങിൽ നിന്നും 35 ലക്ഷത്തിലേറെ രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. തമിഴ്നാട് സ്വദേശിനി തുളസിയാണ് (36] കസ്റ്റംസിന്റെ പിടിയിലായത്. 1190 ഗ്രാം കഞ്ചാവാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. വന്‍ കഞ്ചാവ് വേട്ടയാണ് നെടുമ്പാശ്ശേരിയിൽ നടന്നിരിക്കുന്നത്. ഇവരുടെ ബാഗേജ് പരിശോധിച്ചപ്പോള്‍ ചില സംശയങ്ങള്‍ തോന്നിയതിനെ തുടര്‍ന്ന് വിശദമായി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ ബാഗില്‍ നിന്ന് 1190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുന്നത്. ഇതിന്‍റെ വിപണി വില 35 ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്താമാക്കുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്ന കാര്യവും ആര്‍ക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നുമുള്ള കാര്യത്തില്‍ പ്രാഥമികമായ വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തുടരന്വേഷണം ഉണ്ടാകുമെന്നും കസ്റ്റംസ് അറിയിച്ചു. തുളസിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01

 


AD02