ചാവശ്ശേരിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം: 4 പേർക്ക് പരുക്ക്

 


ഇരിട്ടി: ചാവശ്ശേരിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്. ഇന്നു പുലർച്ചെ 4 മണിയോടെ തലശ്ശേരി-മൈസുരു അന്തർസംസ്ഥാന പാതയിൽ ചാവശ്ശേരി ടൗണിലെ വളവിലായിരുന്നു അപകടം.ബംഗലുരുവിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കർണ്ണാടക ടൂറിസ്റ്റ് ബസ്സും മലപ്പുറം തിരൂറിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് തേങ്ങ കയറ്റി വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസ് യാത്രികരായ 3 ബംഗലുരു സ്വദേശികൾക്കും ഒരു തലശ്ശേരി സ്വദേശിക്കുമാണ് പരുക്കേറ്റത് ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ ലോറിയിലുണ്ടായിരുന്ന തേങ്ങകൾ റോഡിലേക്ക് തെറിച്ചുവീണതിനാൽ ഏറെ നേരം ഈ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. മട്ടന്നൂരിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളും ഇരിട്ടി നഗരസഭാംഗം വി.ശശിയുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് റോഡിലേക്കു വീണ തേങ്ങകൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02