ചക്കരക്കൽ : കളഞ്ഞു കിട്ടിയ അഞ്ചരപവൻ സ്വർണം ഉടമസ്ഥന് തിരിച്ചു നൽകി DYFI തലമുണ്ട മേഖല പ്രസിഡന്റ് വിജേഷ്. കെ മാതൃകയായി. ഇന്നലെ (22/4/2025) കീഴറ സ്വദേശിയായ യുവതിയുടെ അഞ്ചരപവൻ സ്വർണം ചക്കരക്കല്ലിൽ വെച്ച് നഷ്ടപ്പെടുകയുണ്ടായി. ഇത് കിട്ടിയ വിജേഷും, ഇരിവേരി സ്വദേശിയായ സുരേശനും ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ ബന്ധപെടുകയും ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകുകയും ചെയ്ത് സമൂഹത്തിനുതന്നെ മാതൃകയാവുന്ന പ്രവർത്തനം നടത്തിയത്.
WE ONE KERALA -NM
Post a Comment