ഗുരുവായൂര്‍ ക്ഷേത്രം ഏപ്രില്‍ ഭണ്ഡാര വരവ് 5.99 കോടി രൂപ


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസം ഇതുവരെ ഭണ്ഡാരം എണ്ണല്‍ ഇന്നലെ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 5.99 കോടി രൂപ. രണ്ട് കിലോ 269 ഗ്രാം 200മി.ഗ്രാം സ്വര്‍ണവും ലഭിച്ചു. വെള്ളിയായി ലഭിച്ചത് ഒൻപത് കിലോഗ്രാം 870 ഗ്രാമാണ്. കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 32 ഉം നിരോധിച്ച ആയിരം രൂപയുടെ ഒൻപതും അഞ്ഞൂറിന്റെ 43 കറന്‍സിയും ലഭിച്ചു. ഇന്‍ഡ്യന്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കാണ് എണ്ണല്‍ ചുമതല. ഇക്കാലയളവില്‍ ഇ-ഭണ്ഡാരങ്ങള്‍ വഴി 4.08 ലക്ഷം രൂപയാണ് ലഭിച്ചത്. കിഴക്കേനട എസ്ബിഐ ഇ-ഭണ്ഡാരം വഴി 242183 രൂപ, കിഴക്കേനട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ-ഭണ്ഡാരം വഴി 18142 രൂപ, പടിഞ്ഞാറെ നടയിലെ യുബിഐ ഇ-ഭണ്ഡാരം വഴി 110529 രൂപ, ഐ സി ഐ സി ഐ ഇ-ഭണ്ഡാരം വഴി 37398 രൂപ എന്നിവ ഉള്‍പ്പെടെ ആകെ 4,08252 രൂപ ലഭിച്ചതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Post a Comment

Previous Post Next Post

AD01