അവധിക്കാല യാത്രയിൽ യാത്രക്കാർക്ക് നേരിയ ആശ്വാസം; ചില ട്രെയിനുകളിൽ അധിക കോച്ചുകൾ


അവധിക്കാലത്തിരക്കിൽ ടിക്കറ്റ് കിട്ടാതെ വലയുന്ന യാത്രക്കാർക്ക് നേരിയ ആശ്വാസം. സംസ്ഥാനത്ത് സർവീസ് നടത്തുന്ന ചില ട്രെയിനുകളില്‍ സതേൺ റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു. ഏപ്രില്‍ 18 മുതല്‍ ഏപ്രില്‍ 22 വരെയാണ് അധിക കോച്ചുകൾ ഉണ്ടാകുക.

തിരുവനന്തപുരം- കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം – മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603 / 16604), തിരുവനന്തപുരം – മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്സ്‌പ്രസ്, തിരുവനന്തപുരം – മധുര – തിരുവനന്തപുരം അമൃത എക്സ്‌പ്രസ്, കാരയ്ക്ക്ല്‍ എറണാകുളം എക്സ്‌പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് അധിക കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. വിശദമായി താഴെ വായിക്കാം:

തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്‌പ്രസിന് (16604) 20 മുതല്‍ 22 വരെയും മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്‌പ്രസിന് (16603) 19 മുതല്‍ 21 വരെയും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ചുണ്ടാകും. തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്സ്‌പ്രസിന് (16629) 18 മുതല്‍ 22 വരെയും മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്സ്‌പ്രസിന് (16630) 17 മുതല്‍ 21 വരെയും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ചുണ്ടാകും. 18 മുതല്‍ 21 വരെ മധുര ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന മധുര- തിരുവനന്തപുരം അമൃത എക്സ്‌പ്രസിന് (16344) ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ചുണ്ടാകും. കാരയ്ക്കല്‍-എറണാകുളം എക്സ്‌പ്രസിന് (16187) 18 മുതല്‍ 20 വരെയും എറണാകുളം- കാരയ്ക്കല്‍ എക്സ്‌പ്രസിന് (16188) 19 മുതല്‍ 21 വരെയും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ചുണ്ടാകും.

Post a Comment

Previous Post Next Post

AD01