മയ്യിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് റിട്ടയേർഡ് ക്ലർക്ക് പി. നാരായണൻ (70) നിര്യാതനായി



മയ്യിൽ: മയ്യിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് റിട്ടയേർഡ് ക്ലർക്കും ജോയിന്റ് കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിയും സിപിഐ മയ്യിൽ മുൻ ലോക്കൽ സെക്രട്ടറിയും ആയിരുന്ന പി നാരായണൻ (70) നിര്യാതനായി ഇപ്റ്റ, യുവകലാസാഹിതി, ഐസോ തുടങ്ങിയ സംഘടനകളുടെയും നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സി വനജ (അങ്കണവാടി വർക്കർ). മക്കൾ: സൂരജ് (റിട്ട. ആർമി), സായൂജ് (ബിസിനസ്), സംഗീത് (ആർമി). മരുമക്കൾ: ശ്രീഷ്‌മ (പ്രൊഫസർ ഗവ.ആർട്സ് കോളേജ് മീൻചന്ത), ദിൽന (വേശാല), നിത (ഐത്രീ ബ്യൂട്ടി പാർലർ മയ്യിൽ). സഹോദരങ്ങൾ: നാരായണി, പരേതരായ കുഞ്ഞിരാമൻ, കോരൻ. 5/4/25 ശനിയാഴ്ച രാവിലെ എട്ട് മുതൽ വീട്ടിലും 11.30 മുതൽ മയ്യിൽ യങ് ചലഞ്ചേഴ്സ് സ്പോർട്സ് ക്ലബ്ബിലും പൊതുദർശനം. തുടർന്ന് ഉച്ചക്ക് ഒന്നിന് കണ്ണൂർ പയ്യാമ്പലത്ത് സംസ്കാരം.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02