നാഷണൽ ഹെറാൾഡ് കേസ്; യോഗം വിളിച്ച് കോൺഗ്രസ്, തുടർനിക്കങ്ങൾ ചർച്ചയാകും


നാഷണൽ ഹെറാൾഡ് കേസിൽ യോഗം വിളിച്ച് കോൺഗ്രസ്. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‍വിയുടെയും മല്ലികാർജുൻ ഖർഗയുടെയും അധ്യക്ഷതയിൽ നാളെയാണ് യോഗം. നാഷണൽ ഹെറാൾഡ് കേസിൽ ഇഡി നടപടികൾ കടുപ്പിക്കുമ്പോൾ തുടർനിക്കങ്ങൾ യോഗത്തിൽ ചർച്ചയാകും. ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ചുമതലയുള്ളവർ, യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. സോണിയ ഗാന്ധിയെ ഒന്നാം പ്രതിയും രാഹുൽ ഗാന്ധിയെ രണ്ടാം പ്രതിയും ആക്കിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഡൽഹി പട്യാല റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ, കോൺഗ്രസ് നേതാവ് സാം പിത്രോഡ, സുമൻ ദുബെ എന്നിവരുടെ പേരുകളും ഉണ്ട്. ഈ മാസം 25ന് കേസ് കോടതി പരിഗണിക്കും. നാഷണൽ ഹെറാൾഡിന്റെ പേരിലുള്ള 166 കോടി രൂപയുടെ സ്വത്തുകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ഇഡി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റപത്രവും സമർപ്പിച്ചത്. പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ്, യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് കേസ്. യങ് ഇന്ത്യാ ലിമിറ്റഡ് വഴി 50 ലക്ഷം രൂപക്ക് അസോസിയേറ്റഡ് ജേർണൽ ലിമിറ്റിഡിൻ്റെ 2000 കോടി രൂപയിൽ അധികം വിലമതിക്കുന്ന സ്വത്തുക്കൾ നിയമവിരുദ്ധമായി ഏറ്റെടുത്തെന്നും ആരോപണമുണ്ട്.



Post a Comment

Previous Post Next Post

AD01