പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; യുവ പാസ്റ്ററെ മൂന്നാറിലെത്തി പിടികൂടി കോയമ്പത്തൂർ പൊലീസ്



 ഇടുക്കി: തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവ പാസ്റ്ററെ ബലാത്സംഗക്കേസില്‍ മൂന്നാറില്‍ നിന്ന് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ കിങ് ജനറേഷന്‍ ചര്‍ച്ചിലെ പാസ്റ്റര്‍ ജോണ്‍ ജെബരാജിനെയാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുള്ള ഇയാള്‍ മാസങ്ങളായി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് നടക്കുകയായിരുന്നു. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ഓള്‍ വുമണ്‍ പൊലീസ് സ്റ്റേഷനാണ് ഇയാളെ മൂന്നാറില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. നേരത്തെ തന്നെ ഇയാളെ കണ്ടെത്തുന്നതിന് വേണ്ടി കോയമ്പത്തൂര്‍ സിറ്റി പൊലീസ് പല സംഘങ്ങളെ വിന്യസിച്ചിരുന്നു. രാജ്യം വിട്ട് പോകാതിരിക്കാന്‍ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെട്ടിരുന്നു



Post a Comment

Previous Post Next Post

AD01

 


AD02