ജമ്മുകാഷ്മീരിലെ നിയന്ത്രണ രേഖയിൽ (എൽഒസി) വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം. തുടർച്ചയായ അഞ്ചാം ദിവസമാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ഇന്ത്യൻ സുരക്ഷാസേന തിരിച്ചടിച്ചു. കുപ്വാര, ബാരാമുള്ള ജില്ലകൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിലും അഖ്നൂർ സെക്ടറിലുമാണ് വെടിവയ്പ്പ് നടന്നതെന്ന് സൈനിക വക്താവ് അറിയിച്ചു. വ്യാഴാഴ്ച രാത്രി മുതൽ പാക്കിസ്ഥാൻ സൈനികർ നിയന്ത്രണരേഖയിലെ വിവിധ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്പ്പ് നടത്തിവരികയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
WE ONE KERALA -NM
Post a Comment