ഒരു സ്ത്രീക്ക് മിണ്ടാനും കൂട്ട് കൂടാനും പാടില്ലേ വിവാദങ്ങൾക്ക് കാരണം ദിവ്യയുടെ പങ്കാളിയുടെ രാഷ്ട്രീയം’; പ്രിയ വർഗീസ്

 



ഒരു സ്ത്രീക്ക് മിണ്ടാനും കൂട്ട് കൂടാനും പാടില്ലേ വിവാദങ്ങൾക്ക് കാരണം ദിവ്യയുടെ പങ്കാളിയുടെ രാഷ്ട്രീയം’; പ്രിയ വർഗീസ് .ദിവ്യ എസ് അയ്യരുടെ പുകഴ്ത്തൽ വിവാദത്തിൽ പ്രതികരിച്ച് കെ കെ രാഗേഷിൻ്റെ ഭാര്യ പ്രിയ വർഗീസ്. ദിവ്യയുടെ പങ്കാളിയുടെ രാഷ്ട്രീയമാണ് വിവാദങ്ങൾക്ക് കാരണം. ദിവ്യ ചെയ്തത് സർവീസ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമല്ലെന്നും രാഗേഷും ദിവ്യയും തമ്മിലുള്ളത് നല്ല സൗഹൃദമാണെന്നും അവർ പറഞ്ഞു. പങ്കാളിയുടെ നിലപാട് അനുസരിച്ച് മാത്രമേ സ്ത്രീക്ക് കൂട്ടുകൂടാൻ പാടുള്ളൂവെന്ന ചിന്തിക്കുന്നവർ ഏതു നൂറ്റാണ്ടുകാരാണെന്ന് പ്രിയ വർഗീസ് ചോദിക്കുന്നു. പാദസേവകർ എന്നത് ഫ്യൂഡൽ നൊസ്റ്റാൾജിയ മാറാത്തവരുടെ ഭാഷയാണ്. ആധുനിക ബോധമുള്ളവർ മുഖ്യമന്ത്രിയുടെ സഹപ്രവർത്തക എന്നേ പറയൂ. ആധുനിക മനുഷ്യരോട് കാണിക്കുന്ന മര്യാദയാണ് ദിവ്യ എസ് അയ്യരും ചെയ്തത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02