തത്ക്കാൽ ബുക്കിംഗ് സമയം മാറും എന്നത് വ്യാജ വാർത്ത ബുക്കിംഗ് സമയം മാറിയിട്ടില്ല : ഇന്ത്യൻ റെയിൽവേ

 



കണ്ണൂര്‍: 'തത്കാല്‍' ടിക്കറ്റ് ബുക്കിങ് സമയം മാറുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി.

ബുക്കിങ് സമയം മാറിയിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു. സമയം മാറുമെന്ന് കാണിച്ച്‌ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.

നിലവില്‍ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാല്‍ ബുക്കിങ് ആരംഭിക്കുന്നത് രാവിലെ 10നും സ്ലീപ്പര്‍, സെക്കന്‍ഡ് എന്നിവയ്ക്കുള്ള ബുക്കിങ് 11 മണിക്കുമായിരുന്നു. എന്നാല്‍ 15 മുതല്‍ ഇതില്‍ മാറ്റം വരുമെന്നും 11 മണിക്കും 12 മണിക്കുമാകും ബുക്കിങ് എന്നുമായിരുന്നു പ്രചാരണം.

അതേസമയം ഇത്തരത്തിലൊരു സമയമാറ്റം വരുത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) അറിയിച്ചു. അംഗീകൃത ഏജന്റുമാര്‍ക്കുള്ള ബുക്കിങ് സമയവും മാറ്റിയിട്ടില്ല.

ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്നുള്ള യാത്രാ തീയതി ഒഴികെ ഒരു ദിവസം മുന്‍കൂട്ടി തത്കാല്‍ ഇ-ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. എസി ക്ലാസ് (2A/3A/CC/EC/3E) രാവിലെ 10 മണി മുതലും നോണ്‍-എസി ക്ലാസ് (SL/FC/2S) 11 മുതലും ബുക്ക് ചെയ്യാം. ഫസ്റ്റ് എസി ഒഴികെയുള്ള എല്ലാ ക്ലാസുകളിലും തത്കാല്‍ ബുക്കിങ് ചെയ്യാം. 



Post a Comment

Previous Post Next Post

AD01

 


AD02