ഉദ്യോഗാർത്ഥികൾക്ക് സ്വന്തം നാട്ടിൽ തന്നെ തൊഴിൽ ലഭിക്കുന്ന സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം - മന്ത്രി പി രാജീവ്



 കരുമാല്ലൂർ ഖാദി ഉല്പാദന കേന്ദ്രം പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് സ്വന്തം നാട്ടിൽ തന്നെ തൊഴിൽ ലഭിക്കുന്ന സാഹചര്യം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കരുമാല്ലൂർ ഖാദി ഉൽപാദന കേന്ദ്രo പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.മണ്ഡലത്തിൽ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിലൂടെ നമ്മുടെ നാട്ടിലുള്ള ആളുകൾക്ക് ഇവിടെ തന്നെ ജോലി ചെയ്യാൻ ഉള്ള സംവിധാനങ്ങൾ ആണ് നടപ്പാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കരിമാല്ലൂർ ഖാദി ഉത്പാദന കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ 100 പേർക്ക് കൂടി തൊഴിൽ നൽകാൻ സാധിക്കും. ഖാദി പോലുള്ള പരമ്പരാഗത ഉൽപ്പന്നങ്ങളുടെ നിർമ്മാണം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ കരുമാല്ലൂർ ഖാദി ഉത്പാദന കേന്ദ്രത്തിന് വേണ്ടി സൗജന്യമായി സ്ഥലം അനുവദിച്ച കരുമാല്ലൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആയിരുന്ന എ ബി അബ്ദുള്ളയുടെ മകൻ അലിയെയും, 38ാഠ ഉത്തരാഖണ്ഡ് നാഷണൽ ഗെയിംസിൽ സ്വർണ്ണം വെള്ളി മെഡലുകൾ നേടിയ കേരള പുരുഷ വനിത വോളിബോളിൽ ടീം മാനേജരും മുൻ ഇന്ത്യൻ ടീം ക്യാപ്റ്റനുമായ മൊയ്തീൻ നൈനയെയും മന്ത്രി ആദരിച്ചു .കരുമല്ലൂർ ഖാദി ഉത്പാദന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ അദ്ധ്യക്ഷത വഹിച്ചു .ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ,ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ കെ എ രതീഷ്, ജില്ല പഞ്ചായത്ത് മെമ്പർ കെ വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, വൈസ് പ്രസിഡന്റ് പോൾസൺ ഗോപുരത്തിങ്കൽ , പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ബീന ബാബു,ശ്രീദേവി സുധി,റംല ലത്തീഫ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. പി അനിൽകുമാർ,മെമ്പർ ടി.എ മുജീബ്,ഖാദി ബോർഡ് മെമ്പർമാരായ കെ ചന്ദ്രശേഖരൻ, കമല സദാനന്ദൻ,പ്രോജക്ട് ഓഫീസർ ശിഹാബുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01