ഇരിട്ടി: ഇന്നുണ്ടായ കനത്ത മഴയിലും വീശിയടിച്ച ചുഴലിക്കാറ്റിലും ഇരിട്ടിയിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് വൈദ്യുതബന്ധവും കേബിൾ ഇൻ്റർനെറ്റ് സംവിധാനവും തകരാറിലായി. നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടു പറ്റി. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് ഇരിട്ടിയിൽ കനത്ത മഴയും പിന്നാലെ നാശം വിതച്ച് ചുഴലിക്കാറ്റും വീശീയടിച്ചത്.ഇരിട്ടി ടൗണിൽ വീശിയടിച്ച കാറ്റിൽ വ്യാപാര സ്ഥാപനങ്ങൾക്കു മുകളിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡുകൾ തകർന്നു വീണാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. കെട്ടിടത്തിൻ്റെ മുകളിൽ കോൺക്രീറ്റ് ചെയ്തത് കൂറ്റൻ ഇരുമ്പു തൂണിൽ സ്ഥാപിച്ച 20 മീറ്ററോളം ഉയരത്തിൽ സ്ഥാപിച്ച കൂറ്റൻബോർഡുകളാണ് കനത്ത കാറ്റിൽ നിലംപൊത്തിയത്. കോൺക്രീറ്റ് തകർന്നു ഇരുമ്പുദണ്ഡുകൾ പൊട്ടിച്ചിതറി നിലം പതിച്ച ബോർഡിനടിയിലെ കെട്ടിടങ്ങളുടെ മേൽക്കൂര തകരുകയും കെട്ടിടങ്ങളിലെ ഓടും കട്ടകളും റോഡുകളിലേക്ക് തെറിച്ച് വീണ് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി കാറുകൾക്കും ഓട്ടോറിക്ഷകൾക്കും കേടുപാടുകൾ പറ്റി. ഇരിട്ടി മേലെ സ്റ്റാൻ്റിൽ സ്വകാര്യ കെട്ടിടത്തിൻ്റെ മുകളിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണ് സമീപത്തെ റോമിയോ കൂൾബാർ, മൊബെൽ ഷോപ്പ്, ടെക്സ്റ്റൈൽസ് ഷോറും എന്നിവയുടെ മേൽക്കുരതകർന്നു പയഞ്ചേരി മുക്കിനു സമീപം ഒരു ജ്വല്ലറിയുടെ കൂറ്റൻ ബോർഡുകൾ തകർന്നു വീണ് സമീപത്തെ വൈദ്യുതി തൂൺ തകരുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടു പറ്റുകയും ചെയ്തു. സമാന രീതിയിൽ മിക്ക സ്ഥാപനങ്ങളുടെയും പരസ്യബോർഡുകൾ കനത്ത കാറ്റിൽ തകർന്നു വീണാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. വൈദ്യുതി ബന്ധവും കേബിൾ, ഇൻ്റർനെറ്റ് സംവിധാനവും തകർന്നു.റോഡിൽ മരം കടപുഴകി വീണതിനെ തുടർന്ന് ഇരിട്ടി ടൗണിലും സമീപ പ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. പായം കരിയാലിൽ മരം കടപുഴകി വീണ് ബിനോയി എന്നയാളുടെ വീടിൻ്റെ മേൽക്കൂര തകർന്നു. ഇരിട്ടി, നേരംമ്പോക്ക്, എടക്കാനം, തന്തോട്, പായം, കീഴൂർ, പെരുമ്പറമ്പ് ,അളപ്ര, പായംമുക്ക്, കരിയാൽ എന്നിവിടങ്ങളിലും കനത്ത കാറ്റിൽ നാശനഷ്ടങ്ങളുണ്ടായി നിരവധി പേരുടെ വാഴകൾ കാറ്റിൽ കടപുഴകി.റബർ മരങ്ങൾ കടപുഴകി, വൈദ്യുതി ബന്ധങ്ങൾ താറുമാറായി
WE ONE KERALA -NM
Post a Comment