ബൈക്കും ലോറിയും കൂട്ടിയിടിച്ച് പ്രവാസിയായ യുവാവ് മരണപ്പെട്ടു.

 



കാസർകോട് ചെമ്മനാട് വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പ്രവാസിയായ യുവാവ് മരണപ്പെട്ടു.

മേൽപ്പറമ്പ്: ഒറവങ്കരയിലെ ഷെരീഫിൻ്റെയും ഖൈറുന്നീസയുടെയും മകൻ മുഹമ്മദ് ഹനീഫ് (26) ആണ് മരിച്ചത്. വെള്ളിയാഴ്‌ച്‌ച രാത്രി 8.40 മണിയോടെ ചെമ്മനാട് ജമാഅത്ത് ഹൈസ്‌കൂളിന് സമീപം സംസ്ഥാന പാതയിൽ ആയിരുന്നു അപകടം. കുഴിയിൽ വീണ സ്‌കൂട്ടറിന് പിന്നാലെ വന്ന ലോറിയിടിച്ച് ഹനീഫ് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തിയ ഹനീഫ് അടുത്തയാഴ്ച തന്നെ തിരികെ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് വിയോഗം സംഭവിച്ചത്. ദുബായിൽ കപ്പലിൽ പുതിയ ജോലി ലഭിച്ചതിനെ തുടർന്നാണ് ഹനീഫ നാട്ടിലേക്ക് മടങ്ങിയത്. സഹോദരങ്ങൾ.സാഹിസ്, ഷാനവാസ്, ഷെരീഫ.



സാഹിസ്, ഷാനവാസ്, ഷെരീഫ.

Post a Comment

Previous Post Next Post

AD01

 


AD02